---
title: "കോപ്പാലത്ത് ഭിന്നശേഷിക്കാരനായ 21കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; അഞ്ചുപേർക്കെതിരെ കേസ്"
english_title: "A 21-year-old differently-abled man was subjected to unnatural torture in Kopalam; Case against five persons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161197/A 21-year-old differently-abled man was subjected to unnatural torture in Kopalam; Case against five persons"
published_at: "2023-11-10T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654e6473842b7_images_(1).jpeg"
keywords: []
---

# കോപ്പാലത്ത് ഭിന്നശേഷിക്കാരനായ 21കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; അഞ്ചുപേർക്കെതിരെ കേസ്

> **Lead Summary:** കോപ്പാലത്ത് ഭിന്നശേഷിക്കാരനായ 21കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; അഞ്ചുപേർക്കെതിരെ കേസ്

## Article Content

കോപ്പാലത്ത് ഭിന്നശേഷിക്കാരനായ 21കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി ; അഞ്ചുപേർക്കെതിരെ കേസ്

മാഹിക്കടുത്ത് കോപ്പാലം പന്തക്കലിൽ 21 വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ അഞ്ചുപേർക്കെ തിരെ മാഹി പോലീസ് കേസെടുത്തു.

പോലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിന്റെ പരാതിയിൽ പാലയാട്ടെ മമ്മു, കോപ്പാലത്തെ അബ്ദുള്ള, മഹമൂദ്, ഓട്ടോ ഡ്രൈവർമാരായ അശോകൻ, രാമൻ എന്നിവർക്കെതിരെയാണ് കേസ്.

2020 മുതൽ വിവിധ സ്ഥല ങ്ങളിൽ വെച്ച് ഇവർ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതികൾ ഒളി വിലാണ്.

മാഹി സി.ഐ. ആർ. ഷൺമുഖത്തിന്റെ നേതൃത്വത്തിൽ പന്തക്കൽ എസ്.ഐ പി.പി ജയരാജൻ, പോലീസുകാരായ ശശി, സുരേഷ്, സുരേന്ദ്രൻ, രാജേഷ് എന്നിവർ ഉൾപ്പെട്ട സംഘത്തിനാണ് കേസ് അന്വേഷണ ചുമതല. .

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161197/A 21-year-old differently-abled man was subjected to unnatural torture in Kopalam; Case against five persons)